പോസ്റ്റുകള്‍

കണ്ടുമുട്ടൽ

  പറഞ്ഞതിലും പത്തു   മിനിറ്റ് നേരത്തെ തന്നെ ഞാൻ   ഡ്രൈവിംഗ് സ്കൂളിൽ എത്തി . ലേണേഴ് ‌ സ് ടെസ്റ്റ് ആണ് . ഇരുപതിൽ ഏതെങ്കിലും പന്ത്രണ്ടെണ്ണം ശെരിയാക്കിയാൽ മതി . ആ ഉറപ്പു എനിക്ക് എന്തായാലും ഉണ്ടായിരുന്നു . എന്ന് കരുതി ഒന്നും നോക്കാതെ അല്ല ഞാൻ പോയത് . എല്ലാം നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് . പക്ഷെ ആര് ചോദിച്ചാലും ഒരു കൂസലും ഇല്ലാതെ പറയും " ഇതൊക്കെ ആരേലും പഠിക്കുവോടാ ". പാമലയിൽ നിന്നും മുഴുവങ്ങാടിയിലേക്ക് ഇരുപത്തിമൂന്നു കിലോമീറ്ററോളം യാത്ര ഉണ്ട് . ഡ്രൈവിംഗ് ആശാൻ പറഞ്ഞത് പ്രകാരം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവിംഗ് സ്കൂളിൽ എത്തി . അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ടെസ്റ്റിന് ഞാൻ മാത്രം അല്ല വേറെ ഒരു ആൾ കൂടെ ഉണ്ടെന്ന് . പോകുന്ന വഴിക്ക് അയാളെക്കൂടെ കേറ്റണം എന്ന് ആശാൻ പറഞ്ഞു . ആശാനും പിന്നെ മുഴുവങ്ങാടി ആർ ടീ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളും കൂടെ വണ്ടിയുടെ മുൻവശത് ഇരുന്നു . ടാറ്റ സുമോ ആയിരുന്നു വണ്ടി . ഞാൻ പിൻസീറ്റിൽ വെറുതെ പുറംകാഴ്ചകൾ ഒക്കെ   കണ്ടിരുന്നു . പുതുമ ഉള്ള കാഴ്ചകൾ ഒന്നും അല്ലായിരുന്നു .
  " പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാകും , നൃത്തമെല്ലാം വെറും പ്രവർത്തിയാവും , സംഗീതമെല്ലാം ശബ്ദങ്ങൾ മാത്രമാകും , മാനത്ത് നിന്നടരുന്ന മഴ മുഴുവൻ കടലിൽ പതിച്ചെന്നിരിക്കാം , അതിലൊരു കണിക പോലും മുത്തായി മാറുകയില്ല , പ്രണയമില്ലെങ്കിൽ "   എത്ര മനോഹരമായിട്ടാണ് റൂമി പ്രണയത്തെ വർണിച്ചിരിക്കുന്നത് . ഇത് വർണനയല്ല . ഇതാണ് പ്രണയം . പ്രണയം എന്ന വികാരത്തെ അടുത്തറിഞ്ഞവർക്ക് മാത്രമേ പ്രണയത്തെ കുറിച് ആധികാരികമായി സംസാരിക്കാൻ കഴിയു . പ്രണയത്തെ അടുത്തറിഞ്ഞവർ , പ്രണയം എന്താണ് എന്ന് അറിഞ്ഞവർ പലരും ഉണ്ട് . ഇത് വായിക്കുന്ന നിങ്ങൾ അതിൽ പെടുമോ ? എന്തായാലും ഞാൻ അതിൽ പെടില്ല . ഞാൻ കണ്ടിട്ടുള്ള പ്രണയങ്ങളും റൂമി വര്ണിച്ചിരിക്കുന്ന പ്രണയവും തമ്മിൽ എനിക്ക് യാതൊരു ബന്ധവും തോന്നിയിട്ടില്ല . ഇത്ര മാത്രം വർണിക്കാൻ ഇതിൽ എന്ത് ഇരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .     യഥാർത്ഥ പ്രണയം എന്താണെന്ന് എനിക്ക് മനസിലാകുന്നത് പുസ്തകങ്ങളിലൂടെയാണ് . ചരിത്ര പ്രസിദ്ധമായ പല പ്രണയ രചനകളും ഞാൻ വായിച്ചു . അതെ , അപ്പോൾ റൂമി പ്രണയത്തെ ക